Trending

കണ്ണൂരില്‍ വാഹനാപകടത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്




കണ്ണപുരം: പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ചെറുകുന്ന്  മുണ്ടപ്പുറം ബസ്റ്റോപ്പിന് സമീപം  കാറും ലോറിയും കൂട്ടിയിടിച്ച് സിഐഎസ്എഫ് ജവാന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. ചെറുവത്തൂര്‍ ചേമ്പ്രക്കാനം സ്വദേശി  എം കെ വിശ്വനാഥന്‍ (54)ആണ് മരിച്ചത്. 

 പുലര്‍ച്ചെ 5.50 നായിരുന്നു അപകടം. ഭാര്യ ടി എസ് ബിന്ദു, ബന്ധുവായ മായ  എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക്  ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗത്തിന്റെ കല്യാണാലോചനയുമായി ബന്ധപ്പെട്ട് കോട്ടയത്ത് പോയി മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

കണ്ണൂര്‍ ഭാഗത്തേക്ക് മരം കയറ്റിപ്പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിപ്പോയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.  സിഐഎസ്എഫ് ജവാനായി ആസാമിലാണ് സേവനമനുഷ്ടിക്കുന്നത്. ഭാര്യ: ടി എസ്  ബിന്ദു , മക്കള്‍: ദൃശ്യ, ശ്രുതി.മരുമക്കള്‍ : അരുണ്‍, സഹോദരങ്ങള്‍: ജയന്‍, പ്രസാദ്, ഷേര്‍ളി, മനോജ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post