Trending

സ്കൂൾ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു; തലസ്ഥാനത്ത് 2 പേർ പിടിയിൽ




തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ ബീമാപള്ളി സ്വദേശികളായ ഹാഷിം(29), അയൂബ്ഖാൻ(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിദ്യാർഥിനി മജിസ്ട്രേട്ട് കോടതിയിൽ മൊഴി നൽകവേയാണ് പീഡനവിവരങ്ങൾ പുറത്തുവരുന്നത്.

തുടർന്ന് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പ്രിഥ്വിരാജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ. ശിവകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രാജേന്ദ്രൻ, അലേഷ് കുമാർ, ജയകൃഷ്ണൻ, ബിജീഷ്, റോമിലൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post