കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം (കീം-2021)
ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും,
അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം
2021-22 വർഷത്തെ കേരള എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ /, ഫാർമസി/ മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ആപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം 19,08,2021 മുതൽ 04.09.2021 വരെ ലഭ്യമാകുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM-2021 Candidate Portal' എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും, പാസ് വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്. അപേക്ഷകരുടെ പ്രൊഫൈൽ പേജിൽ അപേക്ഷയിൽ അനുവദിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ/ നേറ്റിവിറ്റി/ സംവരണം, മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ദൃശ്യമാകുന്നതാണ്. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം പ്രൊഫൈൽ പേജിൽ ലഭ്യമാ ‘Memo Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകുന്നതാണ്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ സർട്ടിഫിക്കറ്റുകൾ അപേക്ഷകൻ ഓൺലൈനായി അാപ് ലോഡ് ചെയ്യേണ്ടതാണ്. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്കുള്ള സംവരണത്തിനാവശ്യമായ രേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതാണ്.
അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്ക്കേണ്ടതില്ല. ഇ-മെയിൽ സന്ദേശത്തിൽ അപേക്ഷകന്റെ പേരും ആപ്ലിക്കേഷൻ നമ്പരും കൃത്യമായി രേഖപ്പെടുത്തണം.
ഹെൽപ്പ് ലൈൻ നമ്പർ : 0471 2525300
