എലത്തൂർ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 18-കാരിയെ വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി.അത്താണിക്കൽ ബീച്ചിലെ തൈക്കൂട്ടം പറമ്പിൽ ടി.പി. ഏകനാഥ് (21) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയെ ജൂലായ് അഞ്ചുമുതൽ എട്ടുവരെ ജെട്ടി റോഡ്, സരോവരം പാർക്ക്, ഗുജറാത്തി സ്കൂൾ പരിസരം എന്നിവിടങ്ങളിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്.
എലത്തൂർ സി.ഐ. എ. സായുജിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ വീടിന് പരിസരത്തുവെച്ച് അറസ്റ്റുചെയ്തത്.
Tags:
Crime News
