ബാലൻ്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊള്ളാച്ചി വനിത പൊലീസ് കേസെടുത്തു. തുടർന്ന് ആൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു. 17കാരനെ വിവാഹം കഴിച്ചെന്ന പരാതിയിൽ അപൂർവമായാണ് പോക്സോ നിയമ പ്രകാരം യുവതി അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
Tags:
National News
