Trending

16കാരിയെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം




പാലക്കാട് മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപെടുത്താനായിരുന്നു ശ്രമം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ യുവാവ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ മുറിയിലെത്തിയപ്പോള്‍ മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി യുവാവ് രക്ഷപ്പെട്ടു.

പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്ത് കൊണ്ട് മുറുക്കിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകി കയറ്റിയിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ 20 വയസ്സുകാരനാണ് ആക്രമണം നടത്തിയത്.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പല തവണ രക്തം ഛര്‍ദിച്ച പെണ്‍കുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷമേ ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്നുള്‍പ്പെടെയറിയാനുള്ള പരിശോധന നടത്താന്‍ കഴിയൂ. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post