തിരുവനന്തപുരം: യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. വീട്ടില്‍ കയറിയാണ് കുത്തിയത്. നെടുമങ്ങാട് ഉഴപ്പാക്കോണത്ത് സംഭവം. 15 ഓളം കുത്തേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തില്‍ ആര്യനാട് സ്വദേശി അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നുവെങ്കിലും അകന്നു കഴിയുകയായിരുന്നു. നേരത്തെ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നും പറയുന്നു. നേരത്തെയുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ പൊലിസിലെത്തിയിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയെ മേലില്‍ കാണരുതെന്ന താക്കീതും നല്‍കിയിരുന്നു.
ഗുരുതരമായി പരുക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കാമുകനെ സമീപവാസികള്‍ പിടികൂടി വലിയ മല പൊലിസിന് കൈമാറുകയായിരുന്നു.
 (18).jpeg)