മലപ്പുറം: കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ് 13 വയസുകാരൻ മരിച്ചു. മലപ്പുറം നിലമ്പൂർ കളരിക്കുന്ന് തേരോട്ടി കല്ലിങ്ങൽ ഷറഫുദ്ദീന്റെ മകൻ ഷഹലാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുകയായിരുന്നു. അതിവേഗം കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഫയർഫോഴ്സ്, സിവിൽ ഡിഫെൻസ് അംഗങ്ങൾ, പോലീസ് എന്നിവരാണ് കുട്ടിയെ കുളത്തിൽ നിന്നും പുറത്തെത്തിച്ചത്. നിലമ്പൂർ ചക്കാലക്കത്ത് എം.എസ്, എൻ എസ്.എസ് സ്കൂൾ വിദ്യാർത്ഥിയാണ്.
