Trending

കാട്ടുതേനീച്ചയുടെ കുത്തേറ്റ്‌ ഒരാൾ മരിച്ചു; 11 പേർ ആശുപത്രിയിൽ; ചിലർ വെള്ളത്തിൽ മുങ്ങി രക്ഷപ്പെട്ടു





പൊള്ളാച്ചി: ബോഡിപാളയം കുളത്തുപാളയത്തിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു.

കുറുംബപാളയത്തിൽ താമസിക്കുന്ന രമേഷ്കുമാർ (29) ആണ് മരിച്ചത്. ബന്ധുക്കളായ ജ്യോതിമണി (20), വേൽമുരുകൻ (25), സുനിത (40), ജയപാൽ (55), മണിയൻ (50), സന്ധ്യ (16), വേൽമുരുകൻ (50), ബാലകൃഷ്ണൻ (50) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.





ബന്ധുവായ മുത്തയ്യയുടെ 16-ാം അടിയന്തരക്രിയകളും ബലികർമങ്ങളും ചെയ്യാൻ ആളിയാർ പുഴയോരത്തുവന്നതായിരുന്നു ഇവർ. പുഴയോരത്ത് കർമംചെയ്യാൻ ഹോമകുണ്ഡം ഒരുക്കിയിരുന്നു. ഫോമകുണ്ടത്തിൽനിന്ന് ഉയർന്നപുക സമീപത്തിലുണ്ടായിരുന്ന മരത്തിലെ തേനീച്ചക്കൂട് ഇളക്കിവിട്ടു. കൂടിളകി കൂട്ടമായിവന്ന തേനീച്ചകൾ കരയിൽനിന്നിരുന്ന രമേഷിനെ പൊതിഞ്ഞു. ബാക്കിയുണ്ടായിരുന്നവർ കാറുകളിൽ അടച്ചിരുന്നു. ചിലർ പുഴയിൽ മുങ്ങിക്കിടന്നു.

എന്നിട്ടും തേനീച്ചയുടെ കുത്തേറ്റു. പുഴയിൽ ബലികർമങ്ങൾ നടത്താനും കുളിക്കാനും വന്നിരുന്നവരെയെല്ലാം തേനീച്ച ആക്രമിച്ചു. തേനീച്ചകൾ പോയതിനുശേഷം വന്ന് നോക്കിയപ്പോൾ രമേഷ് മരിച്ചിരുന്നു. പരിക്കേറ്റ 17 പേരിൽ 11 പേരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും ബാക്കി ആറുപേരെ അമ്പ്രാംപാളയം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താലൂക്ക് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post