Trending

നമ്മൾ അറിഞ്ഞില്ല, സബ്‌സി‌ഡി ഗ്യാസായി, കേരളത്തിന് കൈവിട്ടത് 1050.46 കോടി.




കൊവിഡ് വ്യാപനത്തിനിടെ കഴിഞ്ഞ വർഷം മേയിൽ സബ്‌സിഡി കേന്ദ്രസർക്കാർ നിറുത്തലാക്കി.


തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ദുരിതകോലാഹലങ്ങളുടെ മറവിൽ അധികമാരും അറിയാതെ ഗാർഹിക പാചകവാതകത്തിന്റെ സബ്സിഡി കേന്ദ്രസർക്കാർ നിറുത്തലാക്കിയപ്പോൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഇക്കൊല്ലം ഇതുവരെ നഷ്‌ടമായത്1050.46 കോടി രൂപ ! 

സംസ്ഥാനത്തെ 80.70 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ വരേണ്ടിയിരുന്ന തുകയാണിത്. ഗ്യാസ് സബ്സിഡി അക്കൗണ്ടിൽ വരുന്നില്ലല്ലോ? എന്നു വരും? എന്ന് ചോദിച്ച് നിരവധി ഉപഭോക്താക്കൾ ഗ്യാസ് ഏജൻസികളിൽ എത്തുന്നുണ്ട്.
 'സബ്സിഡിയൊക്കെ നിറുത്തി' എന്ന് ജീവനക്കാർ പറഞ്ഞാലും പലർക്കും വിശ്വാസമാകുന്നില്ല.ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ 2020 മേയ് മുതലാണ് കേന്ദ്രം ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്ഡിഡി പൂർണമായും നിറുത്തലാക്കിയത്. ഒരു വർഷം സബ്സിഡി ഒൻപത് സിലിണ്ടറിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. സാമ്പത്തികശേഷി ഉള്ളവർ സബ്സിഡി ഉപേക്ഷിക്കണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചിരുന്നു. കൊവിഡിന്റെയും ഉത്തേജക പാക്കേജുകളുടെയും കോലാഹലത്തിൽ ഏറെപ്പേരൊന്നും അത് ശ്രദ്ധിച്ചില്ലെന്നു മാത്രം.സംസ്ഥാനത്ത് 85.2 ലക്ഷം ഗാർഹിക ഉപഭോക്താക്കളുണ്ട്. അതിൽ നാലര ലക്ഷം പേർ കേന്ദ്രത്തിന്റെ അഭ്യർത്ഥന സ്വീകരിച്ച് സബ്സിഡി ഉപേക്ഷിച്ചു. ബാക്കി 80.70 ലക്ഷം ഉപഭോക്താക്കളിൽ മിക്കവരും സബ്സിഡി പണം അക്കൗണ്ടിൽ ഇന്നു വരും നാളെ വരും എന്നു പ്രതീക്ഷിച്ചു കഴിയുന്നവരാണ്.കോടികൾ നഷ്ടപ്പെടുന്ന വഴിഗാർഹിക സിലിണ്ടറിന് വിലയുടെ 40 ശതമാനം വരെ സബ്സിഡി നേരത്തേ ലഭിച്ചിരുന്നു. ഗ്യാസ് വില വൻതോതിൽ വർദ്ധിപ്പിച്ചപ്പോഴായിരുന്നു ഈ ആനുകൂല്യം. ഏറ്റവും ഒടുവിൽ സബ്സിഡി ലഭിച്ച 2020 ഏപ്രിലിൽ വിലയുടെ 20.64% ആയിരുന്നു സബ്സിഡി. ഈ വർഷം ഇതുവരെയുള്ള എട്ട് മാസത്തെ സബ്സിഡി 20 ശതമാനമായി കണക്കാക്കുമ്പോഴാണ് 1050.46 കോടിയുടെ നഷ്ടം

.മാസം -------- വില------സബ്സിഡി---- ---80.70 ലക്ഷം പേർക്ക്


ജനുവരി ------703 ----------- 140.6------------113,46,42,000 രൂപ

ഫെബ്രുവരി--778 ------------155.6 -----------125,55,92,000

മാർച്ച് ----------828.50---------165.7-----------133,71,99,000

ഏപ്രിൽ------- 818.50 --------163.7 ----------132,10,59,000

മേയ് ------------818.50---------163.7 ----------132,10,59,000

ജൂൺ-----------818.50---------163.7 -----------132,10,59,000

ജൂലായ് ------ 844--------------168.8------------136,22,16,000

ആഗസ്റ്റ്--------869.50----------179.9------------145,17,93,000
ആകെ-----------------------------------------------1050,46,19,000

ഉജ്ജ്വലമല്ല കാര്യങ്ങൾസബ്സിഡി നിറുത്തുന്നതിനോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന നടപ്പാക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഗ്യാസ് കണക്‌ഷനെടുക്കാൻ സർക്കാർ 1600 രൂപയും ഗ്യാസ് അടുപ്പ് വാങ്ങാനും സിലിണ്ടറിനും പലിശ രഹിത വായ്പയും നൽകും. അവർക്കും സബ്സിഡി ഇല്ല. പദ്ധതിയിൽ ചേർന്നവരിൽ കൂടിയ വില നൽകാൻ പാങ്ങില്ലാത്തവർ സിലിണ്ടർ വാങ്ങാതെയുമായി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post