കേരള കർഷക തൊഴിലാളി യൂനിയൻ താമരശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ ധനശേഖരണാർത്ഥം നാളെയാണ് ബിരിയാണി ചലഞ്ച്.പാകം ചെയ്ത്
പാക്ക് ചെയ്ത ബിരിയാണി സംഘടനാ സംവിധാനമുപയോഗിച്ച് 10000 പേർക്ക് വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുകയാണ് ചെയ്യുക.ഇതിനായി KSKTU മേഖലാ കമ്മിറ്റികളും, യൂനിറ്റ് കമ്മിറ്റികളും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
നാളെ രാവിലെ ഒൻപത് മണിയോടെ ബിരിയാണി ആളുകളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒരു ബിരിയാണിക്ക് 100 രൂപയാണ് ഈടാക്കുന്നത്.

