Trending

ലോറി ഡ്രൈവറുടെ കൊലപാതകത്തിൽ CITU ചെറൂട്ടി റോഡ് സെക്ഷൻ പ്രതിഷേധിച്ചു.




കോഴിക്കോട്‌: കൊല്ലത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ കുത്തി കൊന്ന നടപടിയിൽ CITU പ്രതിഷേധിച്ചു. ഈ സംഭവത്തിൽ സർക്കാർ ശക്തമായ അന്വേഷണം നടത്തണമെന്നും. കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്രയും വേഗം എത്തിച്ച് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കണമെന്നും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള പണത്തിനു വേണ്ടി ചെയ്ത ഈകൊടും ക്രൂരത നമ്മുടെ സംസ്ഥാനത്തും നടന്നത് ലോറി മേഖല തീർത്തും ഞെട്ടലോടെയാണ് കാണുന്നതെന്നും നേതാക്കൾ പറഞ്ഞു


ലോറി തൊഴിലാളികൾക്ക്. വിശ്രമിക്കാനും പ്രാഥമിക കൃത്യം നിർവഹിക്കാനും പ്രധാനഹൈവെകളിൽ എങ്കിലും പാർക്കിംഗ് ബേ അനുവദിക്കണമെന്നും, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഗതാഗത മന്ത്രക്കും, മുഖ്യമന്ത്രിക്കും പരാതി അയക്കാനും, വിഷയം ശ്രദ്ധയിൽ പെടുത്താനും CITU തീരുമാനിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post