Trending

താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതിരെ എൽഡിഎഫ് സമരത്തിലേക്ക്


താമരശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ തീരുമാനങ്ങൾ അവഗണിക്കുകയും പൊതുജന താൽപര്യത്തിന് വിരുദ്ധമായും പ്രവർത്തിക്കുന്ന  ഗ്രാമ പഞ്ചായത്ത് നടപടികൾക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുന്നതിന് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങുടെ ഭാഗമായി ആരംഭിച്ച കരുതൽ വാസ കേന്ദ്രം കാര്യക്ഷമമല്ല. അൽഫോൻസ് സ്കുളിൽ നിയുക്ത എം.എൽ എ യുടെ നേതൃത്വത്തിൽ വലിയ ഉദ്ഘാടന മാമാങ്കം നടത്തി ആരംഭിച്ച എഫ് എൽടിസി നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടങ്ങളിൽ രോഗികളുമായിസമീപ പ്രദേശങ്ങളിലെ എഫ് എൽടിസികളെയാണ് ആശ്രയിക്കുന്നത്..
    വിവിധ വാർഡുകളിൽ ആത്മാത്ഥമായി സേവനം ചെയ്യുന്ന ആർ. ആർ ടി വളണ്ടിയർമാർക്കാവശ്യമായ പോൽസാഹം നൽകുന്നില്ലെന്ന് മാത്രമല്ല അവർക്കാവശ്യമായ പി.പി.ഇ.കിറ്റ്, സാനിറ്റൈസറുകൾ, ഗ്ലൗസ് തുടങ്ങിയവയൊന്നും ആവശ്യത്തിന് നൽകുന്നില്ല.ഇതിനാന്നും പണമില്ലെന്നുള്ള മറുപടിയാണ്  പറഞ്ഞുകൊണ്ടിരിക്കുന്നത്. എൽ ഡി എഫ് അംഗങ്ങളുടെ നിരന്തരമായ ആവശ്യങ്ങളെത്തുടർന്ന് വളണ്ടിയർമാർക്ക് ഇന്ധനച്ചിലവ് നൽകാൻ ബോർഡ് മീറ്റിംഗിൽ തീരുമാനിച്ചെങ്കിലും ഇത് വരെ നടപ്പാക്കിയിട്ടില്ല. കോവിസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഞ്ച് വാഹനങ്ങൾ ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ധേശം. എന്നാൽ വിവിധ സന്നദ്ധ സംഘടനകളുടെ വാഹനങ്ങൾ ഇറക്കിയാണ് കാര്യം നിർവഹിക്കുന്നത്.
    വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഉദ്യോഗസ്ഥർക്കെതിരെയും ഗ്രാമ പഞ്ചായത്തിനെതിരെയും ഉയർന്നു വരുന്നത്. യു ഡി എഫ് മെമ്പർമാരായ ചിലരും ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് സ്വന്തക്കാർക്കും ബന്ധ ക്കാർക്കും വാക്സിൻ നൽകുന്നത് മൂലം സാധാരണക്കാർക്ക് വാക്സിൻ അപ്രാപ്യമാകുകയാണ്.കഴിഞ്ഞ ദിവസം കോരങ്ങാട് എൽപി സ്കൂളിൽ നടന്ന കേമ്പിൽ മുൻകൂട്ടി ടോക്കൻ എടുത്തവർക്ക് വാക്സിൻ കിട്ടാതെ വലിയ ബഹളത്തിൽ കലാശിച്ചത് ഇതിനുദാഹരണമാണ്.
  കോവിഡ് പ്രതിരോധ പ്രവർത്തനത്തങ്ങൾ കാര്യക്ഷമമാക്കുക,വാക്സിൻ വിതരണത്തിലെ ക്രമക്കേടും ഏകപക്ഷീയ നിലപാടും തിരുത്തുക, എൽ ഡി എഫ് മെമ്പർമാരോടുള്ള അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അടുത്ത 26 ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ ഡി എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തുകയാണ്.
   എൽ ഡി എഫ് യോഗത്തിൽ ആർ പി.ഭാസ്കരക്കുറുപ്പ്, വി.കുഞ്ഞിരാമൻ, ടി.കെ.അരവിന്ദാക്ഷൻ, കണ്ടിയിൽ മുഹമ്മത്, കെ.ജെ കുര്യൻ, സി.കെ.വേണുഗോപാലൻ, പി.സുധാകരൻ, പി.വിനയകുമാർ, ബി.ആർ.ബേബി.എന്നിവർ സംസാരിച്ചു.പി.സി.റഹീം അധ്യക്ഷത വഹിച്ചു.
              
T News

working in the field of advertising and printing

Post a Comment

Previous Post Next Post