കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രിയും സ്ഥലം എം എൽ.എ.യും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ പെരുവണ്ണാമുഴിയിൽ കാട്ടാന ഇറങ്ങുന്ന പ്രദേശത്ത് മൂന്ന് കിലോമീറ്റർ നീളത്തിൽ മതിൽ നിമ്മിക്കാമെന്നും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും വനം വകുപ്പ് കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്നലെ രാത്രിയിലാണ് വിണ്ടും കാട്ടാന നാട്ടിൽ ഇറങ്ങിയത്, വനത്തിൽ നിന്നും നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനയെ വെടിവെച്ച് കൊല്ലുകയോ. മയക്ക് വെടിവെച്ച് ആനയെ പിടികൂടി ഉൾവനത്തിലേക്ക് എത്തിക്കുകയോ ചെയ്യണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വനം വകുപ്പിന് പരാതി നൽകുമെന്ന് കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ അറിയിച്ചു.
Tags:
Latest News

