ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനന്യ നേരത്തെ ആരോപിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും അനന്യ പറയുകയുണ്ടായി.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ഥിയും അനന്യയായിരുന്നു. മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ഡി.എസ്.ജെ.പി സ്ഥാനാര്‍ഥിയായാണ് അനന്യ പത്രിക നല്‍കിയത്. പിന്നീട് അനന്യ മത്സരത്തില്‍ നിന്ന് പിന്മാറി.
