Trending

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു; പോക്സോ കേസ് പ്രതിയായ കായികാദ്ധ്യാപകനെ മാനേജ്‌മെന്റ് സസ്പെൻഡ്‌ ചെയ്തു




കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന് കീഴിലുള്ള     കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ പോക്സോ കേസിൽ പ്രതിയായ  കായികാദ്ധ്യാപകന്‍ പി.ടി.മനീഷിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ്‌ ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് കായികാദ്ധ്യാപകന്റെ സസ്പെൻഷൻ.

മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് സ്കൂള്‍ മാനേജര്‍ ഇയാളെ സസ്പെൻഡ്‌ ചെയ്തു .

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക പീഢനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post