Trending

ലോക് ഡൗൺ മുൻപുള്ളതുപോലെ തന്നെ തുടരും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക് ഡൗൺ ഇളവുകളുടെ പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ലോക് ഡൗൺ മുൻപുള്ളതുപോലെ തന്നെ തുടരും. ലോക് ഡൗൾ ഇളവുകളും നിയന്ത്രണങ്ങളും കാറ്റഗറി  അനുസരിച്ചുള്ള പ്രദേശങ്ങൾക്ക് ആദ്യത്തേതുപോലെ തന്നെ ബാധകമായിരിക്കും. 



ഒരു തരത്തിലും ഇതിന് ഇളവ് അനുവദിക്കില്ല. ജൂലൈ 24, 25 (ശനി, ഞായർ ) തീയതികളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ജൂലൈ 23 വെള്ളിയാഴ്ച മാസ് ടെസ്റ്റ് ക്യാമ്പയ്ൻ നടത്തും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ ദിവസേനയുള്ള കോവിഡ് ടെസ്റ്റിൻ്റെ എണ്ണം വർധിപ്പിക്കാനും നിർദ്ദേശം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post