Trending

കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ചികിത്സാസഹായത്തട്ടിപ്പ്; പ്രതി പിടിയിൽ




പൂവാർ: രണ്ടരവയസ്സുള്ള കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ചികിത്സാസഹായംതേടി തട്ടിപ്പുനടത്താൻ ശ്രമിച്ചയാളെ പൂവാർ പോലീസ് അറസ്റ്റുചെയ്തു. പഴയകട പുറുത്തിവിള സ്വീറ്റ് ഹോം വീട്ടിൽ അഭിരാജ് (25) ആണ് പിടിയിലായത്.കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി 75ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനായി പൂവാർ സ്വദേശിയുടെ രണ്ടരവയസ്സുള്ള മകന്റെ ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പിൽനിന്നെടുത്ത് ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി അഭിരാജിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തന്നെയാണ് ഉപയോഗിച്ചിരുന്നത്. സഹായ അഭ്യർഥനാ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാർ വിവരമറിഞ്ഞത്. പൂവാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അഭിരാജ് പിടിയിലായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post