താമരശ്ശേരി: വിനോദ സഞ്ചാരികൾക്ക് മുന്നിൽ ലജ്ജിച്ച് തല താഴ്ത്തി കൊറോണ സ്ഥലം വിട്ടോ എന്ന സംശയത്തിലാണ് ഇന്ന് താമരശ്ശേരി ചുരത്തിലെ കാഴ്ച കണ്ടവർ.
പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഉച്ചയോടെ തന്നെ ചുരത്തിലേക്ക് വാഹനങ്ങളുടെ പ്രവാഹമായിരുന്നു. അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു,വ്യൂ പോയൻ്റുകളിൽ നല്ല തിരക്കനുഭവപ്പെട്ടു.ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. കോവിഡ് മഹാമാരി വിട്ടു പോയോ എന്ന് പോലും കാഴ്ച കണ്ട പലരും സംശയിച്ചു.
അതിനിടെ രണ്ടാം വളവിന് സമീപം റോഡിലേക്ക് വീണ ഉണങ്ങിയ മരം നിമിഷ നേരം കൊണ്ട് യാത്രക്കാർ ചേർന്ന് നീക്കം ചെയ്യുന്നതും കാണാമായിരുന്നു.
ഹൈവേ പോലീസും, റോഡ് സേഫ്റ്റി എൻഫോയ്സ്മെൻ്റും, അടിവാരം പോലീസും, ചുരം സുരക്ഷണ സമിതി പ്രവർത്തകരും ശക്തമായ മഴയത്തും റോഡിൽ ഗതാഗതം നിയന്ത്രിച്ചു.


