Trending

പിഢന കേസിൽ റിമാൻ്റിലായ അധ്യാപകൻ നിരവധി കുട്ടികളെ ക്രൂരമായി മർദ്ദിച്ചതായി പരാതി.




താമരശ്ശേരി: കായിക താരമായ വിദ്യാർത്ഥിനിയെ പീഢിപ്പിച്ചതിന് റിമാൻറിലായ അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.

കട്ടിപ്പാറയിൽ വ്യാപാര സ്ഥാപനം നടത്തുന്ന അബ്ദുസലാമിൻ്റെ മകൻ അൽ അമീനിനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി പിതാവ് പറഞ്ഞു.പി.ടിയുടെ പിരീഡ് ക്ലാസിൽ എത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഇരു ചെവിക്കും കേൾവി ശക്തി കുറവും സംസാരശേഷി ഇല്ലാത്തതുമായ അൽ അമീ നിന്നോട് അധ്യാപകൻ പറഞ്ഞത് എന്തെന്ന് അവന് മനസ്സിലായിരുന്നില്ല, ഇക്കാരണത്താൽ ചെവിക്ക് ശക്തിയായി അടിക്കുകയും കേൾവി ശക്തിക്കായി ചെവിയിൽ സ്ഥാപിച്ച യന്ത്രം പൊട്ടുകയും ചെയ്തു.
അടിയേറ്റ കുട്ടിയും, ക്ലാസിൽ ഉണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയും കരയുകയും,വിവരം പിതാവിനെ അറിയിക്കുകയും ചെയ്തു.പ്രശ്നം പിന്നീട് മാനേജ്മെൻറും, മറ്റുള്ളവരും ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന് അബദുൽ സലീം ടി ന്യൂസിനോട് പറഞ്ഞു.



സ്കൂൾ ഗ്രൗണ്ടിൽ നിന്നും വിദ്യാർത്ഥിനികളെയടക്കം ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് പരാതിപ്പെട്ട നാട്ടുകാരോട് സ്കൂൾ അധികൃതർ നൽകിയ മറുപടി കുട്ടികൾക്ക് പരാതിയില്ല പിന്നെ നിങ്ങൾക്ക് എന്താണ് അതിൽ കാര്യമെന്നായിരുന്നു.

ഇദ്ദേഹത്തിൻ്റെ വായിൽ നിന്നും തെറി വാക്കുകൾ മാത്രമാണ് പുറത്തു വരാറുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു.

മൈക്കാവ് സ്വദേശിനിയായ വിദ്യാർത്ഥിനിയെ തെറിവളിച്ച് അധിക്രൂരമായി മർദ്ദിച്ചാണ് കാലിൻ്റെ തുടയെല്ല് പൊട്ടിച്ചത്.

അധ്യാപകൻ്റെ സഹായിയായ സ്ത്രീയേ തേടി പോലീസ് പോയെങ്കിലും വീടുപൂട്ടി സ്ഥലം വിട്ടതിനാൽ പിടികൂടാനായിട്ടില്ല.



വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post