കോവിഡ് രോഗം പിടിപെട്ട് മരണമടഞ്ഞ തൊഴിലാളികളുടെ കുടുബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അനുവദിക്കുക, കോവിഡ് മഹാമാരിമൂലം പ്രയാസത്തിലായ മുഴുവൻ തൊഴിലാളികൾക്കും പതിനായിരം രൂപ ധനസഹായം അനുവദിക്കുക, വാക്സിനേഷൻ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി മുഴുവൻ തൊഴിലാളികൾക്കും വാക്സിൻ നൽകുക, തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലാളികളോടുള്ള ക്ഷേമ ബോർഡിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കുക, തൊഴിലാളികളുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചുമട്ടുതൊഴിലാളിയൂണിയൻ.(എ ഐ ടി യു സി )കേരളത്തിലെ ഷ ക്ഷേമ ബോർഡ് ഓഫിസുകൾക്ക് മുൻപിൽ ധർണ സമരം നടത്തി താമരശേരി ബോർഡ് ഓഫിസിന് മുൻപിൽ നടത്തിയ സമരം ചുമട്ട് തൊഴിലാളി യൂണിയൻ (എ ഐ ടി യു സി )ജില്ലാ കമ്മിറ്റി അംഗം വി. കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷെമീർ ആദ്യക്ഷനായി.പി.കെ ഹമീദ് അഭിവാദ്യം ചെയ്തു സമരത്തിൽ പി. എം ഉമ്മർ സ്വാഗതവും. പി. നാസർ നന്ദിയും പറഞ്ഞു
ഖാസിം കാരാടി (STU) യും, മറ്റു സഹ തൊഴിലാളികളും അഭിവാദ്യമർപ്പിച്ചു.
Tags:
Latest News
