താമരശ്ശേരി: ചുരം ഒൻപതാം വളവിന് മുകളിൽ വാഹനമിടിച്ച് കരിങ്കുരങ്ങൻ്റെ ജീവൻ പൊലിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം, ജഡം വനം വകുപ്പ് വൈറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ചിപ്പിലിത്തോട് ഫോറസ്റ്റ് ഓഫീസിന് സമീപം സംസ്കരിച്ചു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്തിയിട്ടില്ല, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത കാരണമാണ് ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ ഉണ്ടാവാൻ ഇടവരുത്തുന്നത്.ചുരത്തിൽ എവിടെയും സി സി ടിവി ക്യാറ സ്ഥാപിക്കാത്തതിനാൽ ഇത്തരം അപകടങ്ങൾ വരുത്തുന്നവരേയും, കുറ്റകൃത്യങ്ങൾ നടത്തുന്നവരേയും കണ്ടെത്താൻ ഏറെ പ്രയാസമാണ്.സി സി ടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.