Trending

സഹകരണ വിഷയം; സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമെന്ന് മന്ത്രി വി. എൻ. വാസവൻ



സഹകരണ വിഷയത്തല്‍ സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിന് ഏറ്റ തിരിച്ചടിയാണ് കോടതി ഉത്തരവന്നും മന്ത്രി വ്യക്തമാക്കി.



ഫെഡറൽ തത്വങ്ങളെ ലംഘിക്കാനുള്ള നീക്കങ്ങൾ ആണ് കേന്ദ്ര സർക്കാർ നടത്തിയത്. സഹകരണബാങ്കുകളുടെ നില സുരക്ഷിതമാകുമെന്നും കേരളത്തിൻറെ വാദം ശരിയാണ് എന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു.

തട്ടിപ്പ് തടയാൻ പ്രത്യേക നിയമ ഭേദഗതിയെ കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കുന്നു. ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കും. കരുവന്നൂർ തട്ടിപ്പില്‍ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post