Trending

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു




താമരശ്ശേരി :
സഹകരണ സംഘം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി തിരുത്തുക 

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ പി എഫ് അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് ഉറപ്പ് വരുത്തുക
 എന്നീ ആവശ്യങ്ങൾ ഉയർത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് കേരള ബാങ്കിന്റെ വിവിധ ശാഖകൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

താമരശ്ശേരിയിൽ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ(സി ഐ ടി യു ) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷബീർ അദ്ധ്യക്ഷത വഹിച്ചു ശ്രീബിൻ വി സ്വാഗതവും സന്ദീവ് എം വി നന്ദിയും പറഞ്ഞു

നരിക്കുനിയിൽ ജില്ലാ കമ്മിറ്റിയംഗം കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു നിതിൻ ബാബു അദ്ധ്യക്ഷനായിരുന്നു

ഈങ്ങാപ്പുഴയിൽ KCEU   താമരശ്ശേരി ഏരിയാ ജോയിന്റ് സെക്രട്ടറി ജിൽസൺ ജോൺ ഉദ്ഘാടനം ചെയ്തു ബിജു പി യു അദ്ധ്യക്ഷനായിരുന്നു സജീഷ് കെ.ജി സ്വാഗതവും ഷാനിബ നന്ദിയും പറഞ്ഞു

 കോടഞ്ചേരിയിൽ സി ഐ ടി യു തിരുവമ്പാടി ഏരിയാ വൈസ് പ്രസിഡന്റ് ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു ജിതിൻ മൈക്കിൾ അദ്ധ്യക്ഷനായിരുന്നു വാസു എം സി സംസാരിച്ചു ഷജിൽ ബാബു സ്വാഗതം പറഞ്ഞു

 കൊടുവള്ളിയിൽ യൂണിറ്റ് സെക്രട്ടറി വന്ദീപ് രാജു ഉദ്ഘാടനം ചെയ്തു വി.പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post