കൊടുവള്ളി : കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കൊടുവള്ളി നഗരസഭ പരിധിയിൽ നാളെ മുതൽ പുറത്തിത്തിറങ്ങുന്ന ആളുകൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന അധികൃതരുടെ ഉത്തരവ് കോവിഡ് കാലയളവിൽ പരിമിതമായ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
നഗരസഭ പരിധിയിൽ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി പൂർത്തിയാകാത്ത ഘട്ടത്തിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏകപക്ഷീയമായ ഇത്തരം വിഡ്ഢിത്ത കല്പനകൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ല.ശാസ്ത്രീയമായ വാക്‌സിനേഷന് സൗകര്യം ഒരുക്കിയിട്ട് മാത്രം നടപ്പിലാക്കാവുന്ന നിയന്ത്രണങ്ങൾക്കെതിരെ പൊതു സമൂഹം പ്രതിഷേധിക്കണം.
കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ അടിയന്തിരാവസ്ഥ നടപ്പിലാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി.ടി.പി.യുസുഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് പൊൻപാറക്കൽ സ്വാഗതം പറഞ്ഞു. കെ.കെ.മജീദ്, സലാം കാക്കേരി, ഷാഫി എ.പി. തുടങ്ങിയവർ സംസാരിച്ചു.ഷംസീർ കരുവൻപൊയിൽ നന്ദി പറഞ്ഞു.
Tags:
Latest News
