താമരശ്ശേരി: പീഢന കേസില്‍ അറസ്റ്റിലായ കട്ടിപ്പാറ ഹോളി ഫാമിലി ഹെെസ്കൂള്‍ കായിക അധ്യാപകന്‍ മിനീഷിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ കട്ടിപ്പാറയില്‍ ഉടന്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കും. കേസിന് ആവശ്യമായ തെളിവുകള്‍ നല്‍കുന്നതിനും അന്യേഷണ സംഘത്തിന് വേണ്ട സഹകരണങ്ങള്‍ ചെയ്ത് കൊടുക്കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേത്യത്വത്തിലാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നാട്ടുകാര്‍ക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ ധാരണയായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് ഓഢിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ , സ്കൂള്‍ മാനേജ്മെന്‍റ് പി.ടി.എ പ്രതിനിധികള്‍, യൂത്ത് വിംങ് കട്ടിപ്പാറ, കട്ടിപ്പാറ കൂട്ടായ്മ, വ്യാപാരി വ്യവസായി പ്രതിനിധികളും കായിക വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും സംബന്ധിച്ചു.
കട്ടിപ്പാറയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആക്ഷൻ കമ്മിറ്റി രൂപീകരണ ആലോചനായോഗം.
Tags:
Latest News

