താമരശ്ശേരി:കർഷകർ കട്ടിപ്പാറ പോസ്റ്റ് ഓഫിസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. ഡൽഹി കർഷകസമരത്തിന് ഐക്യദാർ ഢ്യം പ്രഖ്യാപിച്ചാണ് സമരം .കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെൻ്റിൽ ഏകപക്ഷീയമായി ചർച്ചയില്ലാതെ കേന്ദ്ര ഗവ: പാസാക്കിയ വിവാദമായ മുന്ന് കാർഷികനിയമങ്ങൾക്കെതിരെ 2020 നവംബർ 26 മുതലാണ് കർഷകർ ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചത്. പോസ്റ്റ് ഓഫിസിനു മുമ്പിലെ നിൽപ്പു സമരത്തിൽ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു,കൺവീനർ രാജു ജോൺ സമരം ഉത്ഘാടനം ചെയ്തു,സലിം പുല്ലടി, ജോസ് പയ്യപ്പേൽ,എൻ.പി. കുഞ്ഞാലിക്കുട്ടി.,ബെന്നിലുക്ക, ജോസഫ് കെ.റ്റി എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.