Trending

കൊല്ലത്ത് ലോറി നിർത്തി റോഡരികിൽ വിശ്രമിച്ചിരുന്ന ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ



കൊല്ലം∙ രാത്രി ലോറി നിർത്തി റോഡരികിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ കുത്തേറ്റ് മരിച്ചു. കൊല്ലം കേരളപുരം അരുൺ വിഹാറിൽ അജയൻപിള്ള (61) ആണ് മരിച്ചത്. ആയൂർ അഞ്ചൽ റോഡിൽ ജവഹർ ഹൈസ്കൂളിന് സമീപം കളപ്പിലാത്തേരി ഭാഗത്തെ വളവിലാണ് ലോറിയോട് ചേർന്ന് രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സംശയം.

ഇന്ന് പുലർച്ചെ ഒരു മണിക്കു ശേഷമാണ് സംഭവം. ഈ സമയത്ത് അഞ്ചംഗ സംഘം ബൈക്കിലും സ്കൂട്ടറിലുമായി സമീപ പ്രദേശത്ത് എത്തിയെന്നും സമീപത്തുള്ള കടയുടെ മുന്നിൽ ഇരുന്ന ഒരാളെ ഇവര്‍ ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. അജയൻപിള്ളയുടെ കാലിൽ മാത്രമാണ് വലിയ മുറിവുകൾ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടൻ കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post