Trending

വിജയികളെ അനുമോദിച്ചു




താമരശ്ശേരി: പരപ്പൻപൊയിൽ ട്രയംഫ് ട്യൂഷൻ സെന്ററിൽ നിന്നും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ഓൺ ലൈനിലൂടെ അധ്യാപകരും, രക്ഷാകർത്താക്കളും ചേർന്ന യോഗത്തിൽ അനുമോദിച്ചു.



പരീക്ഷ എഴുതിയ 176 വിദ്യാത്ഥികളിൽ 85 വിദ്യാത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസും,37 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസും, മറ്റു വിദ്യാത്ഥികൾക്ക് 8,7 വിഷയങ്ങളിൽ എ പ്ലസും നേടാൻ സാധിച്ചിട്ടുണ്ട്. അധ്യാപകരുടെയും, വിദ്യാത്ഥികളുടെയും, രക്ഷിതാക്കളുടെയും മാനേജ്‍മെന്റിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ചുറ്റുവട്ടത്തെ സെന്ററുകളെ നിഷ്പ്രഭമാക്കി ഈ ചരിത്ര നേട്ടം കൈവരിക്കാൻ  സ്ഥാപനത്തിന്  കഴിഞ്ഞതെന്ന് യോഗം വിലയിരുത്തി. ട്രയംഫ്  പ്രിൻസിപ്പൽ  അഷ്റഫ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഫിൻഗർ പ്രിന്റ് ടെസ്റ്റർ ഇൻസ്‌പെക്ടർ കരീം വി പി കൊടുവള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു.



 അധ്യാപകരായ അസീസ് മാസ്റ്റർ, ജലീൽ.കെ.കെ,  തുടങ്ങിയവർ സംബന്ധിച്ചു. ട്രയംഫ് ഡയറക്ടർ വി.കെ സൈദ് സ്വാഗതവും എ പി മൂസമാസ്റ്റർ നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post