താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിൽ ഇരുതുള്ളി പുഴയോരത്തിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് കോഴി മാലിന്യ സംസ്കരണ ഫാക്ടറി യിൽ നിന്നും പുറത്തേക്ക് വരുന്ന ദുർഗന്ധം വമിക്കുന്ന വിഷ വായു ശ്വസിച്ച് ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ കൂടത്തായി ഉൾപ്പെടെ യുള്ള പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു.
ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ വീട്ടു മുറ്റ സമരം നടത്തി. കൂടത്തായി പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ സമരത്തിൽ പങ്കാളികളായി.
സമരത്തിന് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി ടി മനോജ്‌കുമാർ, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, കെ കെ മുജീബ്, കെ പികുഞ്ഞമ്മത്, മുസ്തഫ, ഒ പി അബ്ദുറഹ്മാൻ, പി സി മോയിൻകുട്ടി,ദേവദാസൻ, ഷൈജു എ പി, നാസർ എ കെ, റാമിസ്,വാർഡ് മെമ്പർ മാരായ ഷീജ, കരുണാകരൻമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Tags:
Latest News



