Trending

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിനോ എടുക്കാത്തവർ പൊതുസ്ഥലത്ത് ഇറങ്ങിയാൽ നടപടി സ്വീകരിക്കുമെന്ന് കൊടുവള്ളി സി.ഐയുടെതെന്ന പേരിൽ ശബ്ദ സന്ദേശം,




കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിനോ എടുക്കാത്തവർ പൊതുസ്ഥലത്ത് ഇറങ്ങിയാൽ നടപടി സ്വീകരിക്കുമെന്നാണ് കൊടുവള്ളി സി.ഐയുടെതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം,

ആദ്യം എല്ലാവർക്കും വാക്സിൻ ലഭിക്കാനുള്ള സംവിധാനമോ, എല്ലാവരേയും ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിയോ ഉണ്ടാവണമെന്ന് പൊതുജനം.

സി.ഐ പറയുന്ന രൂപത്തിൽ തീരുമാനം എടുത്തിട്ടില്ലയെന്ന് മുൻസിപ്പൽ ചെയർമാനും, ലീഗ് നേതാക്കളും.

താമരശ്ശേരി: കൊടുവള്ളി മുൻസിപ്പൽ പരിധിLയിൽ TPRഉയർന്ന് നിൽക്കുന്നതിനാൽ ഇന്നു ചേർന്ന സർവ്വകക്ഷി യോഗത്തിൻ്റെ എടുത്തതീരുമാനപ്രകാരം ഒരു ഡോസ് എങ്കിലും വാക്സിൻ എടുക്കാത്തവരോ, അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരോ പൊതുസ്ഥലത്ത് ഇറങ്ങിയാൽ ശക്തമായ നടപടി സ്വീകരിക്കും എന്നായിരുന്നു ശബ്ദ സന്ദേശം.

ഇതിനെതിരെയാണ് പൊതുജനങ്ങളും, മുൻസിപ്പൽ ചെയർമാനും, ലീഗ് നേതാക്കളും രംഗത്ത് വന്നത്.
ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടിട്ടില്ല എന്ന് ലീഗ് നേതാക്കളും, മുൻസിപ്പൽ ചെയർമാനും വിശദീകരിച്ചു.

ആദ്യം എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക, മുൻസിപ്പൽ പരിധിയിലെ എല്ലാ വരേയും പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാക്കുക തുടർന്നാവാം നടപടി എന്നാണ് പൊതുജന അഭിപ്രായം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post