മടവൂർ : താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിനെ ഡോ : എം കെ മുനീർ എം എൽ എ അനുമോദിച്ചു. 792 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 100% വിജയവും 258 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും നേടിയാണ് വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമത് എത്തിയത് .കൊടുവള്ളി മണ്ഡലത്തിൽ ഡോ :എം കെ മുനീർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എം എൽ എ സ്‌കൂളിൽ എത്തിയത്.പരിപാടിയിൽ പ്രിൻസിപ്പാൾ എം കെ രാജി,ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ,പി ടി എ പ്രസിഡന്റ് പി ജഅഫർ,ഡെപ്യൂട്ടി എച് എം വി വിജയൻ ,സി പി അബ്ദുൽ സലാം,പി നജീബ്,എം എ ഗഫൂർ മാസ്റ്റർ,കെ കുഞ്ഞാമു,എ പി നാസർ മാസ്റ്റർ,മുനീർ പുതുക്കുടി ,പി കെ അൻവർ,സലാം കൊട്ടക്കവയൽ,പി ജലീൽ എന്നിവർ സംബന്ധിച്ചു*