താമരശ്ശേരി: വട്ടക്കുണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സർവീസ് സെന്ററിനുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പണം പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ കെ കബീർ പ്രതീക്ഷ വട്ടക്കുണ്ട് പ്രസിഡന്റ് അലി കാരാടിക്ക് നൽകി നിർവഹിച്ചു.
നിർധനരായ നിത്യരോഗികൾക്ക് സഹായകമാവുന്ന
ഓക്സിജൻ കോൺസന്ററേറ്റർ, മെഡിക്കല്‍ ബെഡ്, വീല്‍ചെയറുകള്‍, സ്ട്രക്ചർ, കഫം പൂടകൾ തുടങ്ങിയവയാണ് ചടങ്ങില്‍ സമര്‍പ്പിക്കപ്പെട്ടത്. നിവരധി സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് വിലയേറിയ ഉപകരണങ്ങള്‍ സ്വന്തമാക്കാനായത്.
കഷ്ടത അനുഭവിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള ഇത്തരം ജീവകാരുണ്യ- ആരോഗ്യ സുരക്ഷാ പദ്ധതികള്‍ മഹത്തരമാണെന്നും സമൂഹത്തിന്റെ എല്ലാ പിന്തുണയും കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അദിനമായി പരസ്പര സഹകരണവും ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കബീർ സാഹിബ് ആഹ്വാനം ചെയ്തു.
കാരുണ്യത്തിന്റെ കരസ്പര്‍ശമായി 6 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ വട്ടക്കുണ്ട് മരുന്ന് വിതരണം, ചികിത്സാ സഹായം എന്നിവ ഉൾപ്പെടെ നിരവധി സഹായങ്ങൾ നല്‍കിവരുന്നുണ്ട്.
ചടങ്ങില്‍ പ്രതീക്ഷ താമരശ്ശേരി പ്രസിഡന്റ് സലീം കാരാടി അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ അബ്ദുൽ അസീസ്, അമീർ മുഹമ്മദ് ഷാജി (വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി), അബ്ദുൽ നാസർ ലത്തീഫി (മഹല്ല് ഖത്തീബ്), പിടി അഹ്മദ് (എസ്ഡിപിഐ ) ഷമീർ (വെൽഫെയർ പാർട്ടി ), നജീബ് റഹ്മാൻ എ ടി തണൽ വട്ടക്കുണ്ട് എന്നിവർ പ്രസംഗിച്ചു.
കെ കെ റഷീദ് (മഹല്ല് സെക്രട്ടറി), മുഹമ്മദ് കോയ (ഹരിത താഴെ പരപ്പൻപൊയിൽ ), ടി അബുഹാജി( പോപ്പുലർഫ്രണ്ട് ), ഫസൽ പുളിയാറക്കൽ (ക്യാമ്പസ് ഫ്രണ്ട്), സിറാജ് തച്ചംപൊയിൽ (എസ്ഡിപിഐ )ഷാഫി ദയ (സെക്രട്ടറി അൻസാർ റിലീഫ് സെൽ താമരശ്ശേരി )
സി വി അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു .
ടി ടി മുനീർ സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
Latest News
