Trending

മലബാറിൽ സീറ്റുകളുടെ പരിമിതി: ഇടപെടുമെന്ന് മുനീർ




താമരശ്ശേരി : ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉണ്ടായ വലിയ വിജയ ശതമാനത്തിൻെറ പശ്ചാതലത്തിൽ മലബാറിൽ തുടർ പഠനത്തിന് പ്ലസ് വൺ സീറ്റുകളുടെ എണ്ണം വളരെ പരിമിതമാണെന്നും വിഷയത്തിൽ നിയമസഭക്കകത്തും പുറത്തും ഇടപെടുമെന്നും ഡോ: എം.കെ.മുനീർ എം എൽ എ പറഞ്ഞു. കൂടത്തായിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിക്കാൻ ബ്രൈറ്റ് (ഐ.ഡി.സി. വിദ്യാഭ്യാസ വിഭാഗം ) നടത്തിയ 'ടാലന്റ് മീറ്റ്' ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം. അതോടൊപ്പം ആവശ്യമായിടത്ത് അധിക ബാച്ച് അനുവദിച്ച് ഇഷ്ട വിഷയം തിരഞ്ഞെടുക്കാൻ കൂടുതൽ സൗകര്യമേർപ്പെടുത്തണം മുനീർ പറഞ്ഞു.
       സമസ്ത പൊതു പരീക്ഷയിൽ താമരശ്ശേരി റൈഞ്ചിൽ പ്ലസ്ടുവിൽ ഒന്നാം സ്ഥാനം നേടിയ ദിൽഷ പുവ്വോടിനും ഏഴാം ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ സി.കെ.തമീം അലിക്കും ഖുർആൻ മനഃപാഠമാക്കിയ ഹാഫിളത്ത് ഹുസ്നാ മെഹ്റിനും റഹ്മാനിയ്യ: കോഴ്സിൽ ആലിയ നാലാം സെമസ്റ്റർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വി.പി.മുഹമ്മദ് അർഷാദിനും ഉപഹാരം നൽകി. ബ്രൈറ്റ് ചെയർമാൻ പി.പി.കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.നാസർ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, എ.കെ.കാതിരി ഹാജി, ബാബു കുടുക്കിൽ, എ.കെ.അബ്ബാസ് ഹാജി, റഫീഖ് കൂടത്തായി, മുജീബ് കൂളിക്കുന്ന്, മുനീർ കൂടത്തായി, അൻവർ പുറായിൽ, സി.കെ.മുഹമ്മദ് സിറാജ് പി.പി.മഷ്ഹൂദ്, എ.കെ.മനാഫ്, പി.ടി.മുഹമ്മദ് സ്വാദിഖ്, കെ.കെ.മുഹമ്മദ് ഷിനാസ്, വി.പി.ഷാമിൽ അഹമ്മദ്, കെ.കെ.മുഹമ്മദ് നാഫിൽ, ടി.കെ.മൂസ സിനാൻ, ടി.കെ.മൂസ തുഫൈൽ പ്രസംഗിച്ചു. ബ്രൈറ്റ് കൺവീനർ എം.ടി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി റൈസൽ കാക്കോഞ്ഞി നന്ദിയും പറഞ്ഞു.

ചിത്രം.....
 കൂടത്തായിൽ ബ്രൈറ്റ്  സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ എം.കെ.മുനീർ എം.എൽ.എ ഉപഹാര സമർപ്പണം നിർവ്വഹിക്കുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post