Trending

പഠനത്തിലും എ പ്ലസാണ് നിലോഫറിന് ...






നമ്മൾ കണ്ടിട്ടുണ്ട് നിലോഫറിനെ .. നമ്മൾ കേട്ടിട്ടുണ്ട് അവളുടെ ശബ്ദം ..
കുട്ടികളുടെ പ്രത്യാശാനിർഭരമായ പുലരികളെക്കുറിച്ച്.. ചരിത്ര പാഠപുസ്തകങ്ങളിൽ നമ്മൾ വായിച്ചറിയാത്ത നേരുകളെക്കുറിച്ച്.. മാനവികചിന്തകളുടെ ഉൾക്കരുത്ത് നിറയുന്ന ആകാശത്തെക്കുറിച്ചെല്ലാം നവമാധ്യങ്ങളിലൂടെ ഇടയ്ക്കൊക്കെ നമ്മൾ കേൾക്കാറുണ്ട് അവളുടെ ശബ്ദം..

ഇത് നിലോഫർ..
പാഠപുസ്തകങ്ങൾക്കപ്പുറത്ത് ചുറ്റുപാടുകളെക്കുറിച്ച് ഇത്തിരി ഗൗരവത്തോടെ, ആധിയോടെ ആശങ്കയോടെ സന്ദേശമോതുന്ന ഈ മിടുക്കി പഠനകാര്യത്തിലും മികവിന്റെ നെറുകയിൽ.. ഇക്കഴിഞ്ഞ എസ്.എസ്. എൽ .സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 
എ പ്ലസ് നേടിയതിന്റെ തിളക്കം വർദ്ധിക്കുന്നത് ട്യൂഷനില്ലാതെ പഠിച്ചതിന്റെ മികവ് കൊണ്ട് കൂടിയാണ്.

പ്രശസ്ത കവി പ്രഭാവർമയുടെ 'ഗാന്ധി' കവിതയ്ക്ക് ദൃശ്യാവിഷ്കാരം നൽകിയപ്പോൾ നിലോഫറായിരുന്നു അഭിനയിച്ചതും ശബ്ദം നൽകിയതും. ഗോവ് ആൻ്റ് ഗോഡ്സെ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ഫാഷിസ്റ്റ് വിരുദ്ധ ഷോർട്ട്ഫിലിം പ്രകാശനം ചെയ്തത് കോടിയേരി ബാലകൃഷ്ണനായിരുന്നു .
 പാഠ്യേതരപ്രവർത്തനങ്ങളിലുള്ള നിലോഫറിന്റെ മികവിന് പിറകിൽ നാടകകലാകാരനും ശബ്ദ കലാകാരനുമായ തങ്കയം ശശികുമാറിന്റെ എഴുത്തും പരിശീലനവുമായിരുന്നു മുതൽക്കൂട്ട്. സാമൂഹിക പ്രതിബദ്ധതയുള്ള, കാലികമായ ഒട്ടേറെ ശബ്ദ ദൃശ്യ സന്ദേശങ്ങളിൽ ഇതിനോടകം തന്നെ നിലോഫർ തിളങ്ങിയിട്ടുണ്ട്.

 തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിൽ പ്രമുഖ  സാരഥികൾക്കുള്ള വ്യത്യസ്തമായ പ്രചരണ രീതികളിലും നിലോഫർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കലാകാര സംഘടനയായ നന്മ സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ചെറുകഥ രചന മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ നിലോഫർ രാരോത്ത് ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി.യ്ക്ക് ഫുൾ എ. പ്ലസ് കരസ്ഥമാക്കിയത്. സാംസ്കാരിക പ്രവർത്തകനും കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് കരുവൻ പൊയിൽ ശാഖ മാനേജർ അനിൽ വാവാടിന്റെയും അനിതയുടെയും  മകളാണ് നിലോഫർ. സഹോദരൻ മുസാഫിർ
T News

working in the field of advertising and printing

Post a Comment

Previous Post Next Post