Trending

അത്യാസന്നനിലയിൽ ചികിത്സയിൽ കഴിയുന്ന വയോധികയുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്ന്. മനുഷ്യാവകാശ കമ്മീഷൻ





കോഴിക്കോട് മലബാർ ആശുപത്രിയിൽ അത്യാസന്നനിലയിൽ ചികിത്സയിൽ കഴിയുന്ന വയോധികയുടെ 
സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്ന്.
മനുഷ്യാവകാശ കമ്മീഷൻ.ബന്ധുക്കളുടെ അനാസ്ഥ മൂലം ചികിത്സ കിട്ടാതെ രോഗം മൂർഛിച്ച 86 വയസ്സുകാരി സരോജിനിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വയോധികയുടെ സംരക്ഷണവും ചികിത്സയും ജില്ലാ സാമൂഹിക നീതി ഓഫീസർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ്  തെക്കയിലിൻ്റെ പരാതിയിലാണ് നടപടി
T News

working in the field of advertising and printing

Post a Comment

Previous Post Next Post