Trending

വില കൂട്ടി ചിക്കൻ വിറ്റ കടക്കു മുന്നിൽ പ്രതിഷേധം..








താമരശ്ശേരി: താമരശ്ശേരി മേഖലയിൽ ചിക്കൻ ചില്ലറ വിൽപ്പന വില ഏകീകരിക്കാൻ കച്ചവടക്കാരുടെ സംഘടന തീരുമാനമെടുത്തിരുന്നു.
ഇതേ തുടർന്ന് പൂനൂർ മാർക്കറ്റ് വിലക്ക് താമരശ്ശേരിയിലും വിൽപ്പന നടത്തുമെന്നാണ് വ്യാപാരികൾ മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നത്, എന്നാൽ വ്യാപാരികൾ തീരുമാനിച്ച 200 രൂപക്ക് ചിക്കൻ വിൽക്കാൻ തയ്യാറാവാതെ കിലോക്ക് 210 ഈടാക്കിയ ചുങ്കം ജംഗ്ഷനോട് ചേർന്ന "താസ" ചിക്കൻ സ്റ്റാളിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.



രാവിലെ മുതൽ ഇവിടെ വില കൂട്ടി വിൽപ്പന നടത്തുന്നുണ്ടെങ്കിലും വൈകീട്ട് മുൻ പഞ്ചായത്ത് മെമ്പർ ഇറച്ചി വാങ്ങാനായി എത്തിയപ്പോഴാണ് വില വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. സമീപം തന്നെ കൂടത്തായി റോഡിലുള്ള കടയിൽ വില കുറവായിരുന്നു.

വില കൂട്ടി വിൽപ്പന നടത്തിയാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്ന് നാട്ടുകാർ പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post