Trending

മൃതദേഹത്തോട് അനാദരവ്, പള്ളിക്കമ്മറ്റി ഭാരവാഹികളുടെ നിലപാട് പ്രതിഷേധാർഹം.






താമരശ്ശേരി: കോവിഡ് ബാധിച്ച് ഇന്നലെ രാവിലെ മരണപ്പെട്ട താമരശ്ശേരി പൊടിപ്പിൽ കോളനിയിലെ കക്കയം മുഹമ്മദിൻ്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെതിരെ പ്രതിഷേധമുയരുന്നു.

ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ഇദ്ദേഹത്തിൻ്റെ ഭാര്യക്ക് കോവിഡ് ബാധിതയായതിനാൽ മൃതദേഹവും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.

പിന്നീട് മൃതദേഹം മറവു ചെയ്യുന്നതിനായി അദ്ദേഹത്തിൻ്റെ മഹല്ലിൽപ്പെട്ട ഒതയോത്ത് പള്ളിയിൽ ബന്ധപ്പെട്ടങ്കിലും ബലികർമ്മങ്ങൾ നടക്കുന്നതിനാൽ നാലു മണിക്ക് മാത്രമേ ഖബറടക്കം നടത്താൻ സാധിക്കുള്ളൂ എന്നായിരുന്നു മറുപടി.
ഇതേ തുടർന്ന് വീട്ടിലേക്ക് തന്നെയെത്തിച്ച മൃതദേഹം 4 മണി വരെ അവിടെ വെച്ചു.
ഇത്രയും സമയം കോവിഡ് ബാധിതയായ ഭാര്യ പാത്തുമ്മേയി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.നിർദ്ദനയായ ഈ കുടുംബത്തോട് കാണിച്ച അനീതിക്കെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.

പള്ളിക്കമ്മറ്റിക്കാരുടെ നിലപാട് കാരണമാണ് എട്ട് മണിക്കൂറിലധികം സമയം മൃതദേഹം വീട്ടിൽ വെക്കേണ്ടി വന്നത് എന്നാണ് പരാതി. ഇത്തരം അടിയന്തിര സാഹചര്യത്തിൽ വേണ്ട ഇടപെടൽ നടത്താൻ ആരോഗ്യ വകുപ്പ് അധികൃതരോ, ഗ്രാമ പഞ്ചായത്ത് അധികൃതരോ മുന്നോട്ട് വന്നില്ലായെന്നതും ലജ്ജാകരമാണ്.



പണിതീരാത്ത വീട്ടിൽ കോവിഡ് ബാധിതയായ സ്ത്രീ മാത്രമുള്ള സ്ഥലത്ത് 8 മണിക്കൂറിലധികം സമയം മൃതദേഹം സൂക്ഷിച്ചത് മനുഷ്യത്വമില്ലാത്ത പ്രവർത്തിയായിപ്പോയി എന്നാണ് പൊതുജന അഭിപ്രായം.
മരണം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും വീട്ടിൽ തനിച്ച് കഴിയുന്ന സ്ത്രീയുടെ അവസ്ഥ അന്വേഷിക്കാൻ പോലും ആരോഗ്യ വകുപ്പിൽ നിന്നും ആരും എത്തിയില്ലെന്ന് പരിസരവാസികൾ പറയുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post