Trending

18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ; ബാക്കിതുക എസ്എംഎ രോഗത്താല്‍ കഷ്ടപ്പെടുന്ന കുരുന്നുകൾക്ക്




മലയാളികൾ പൊളിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒ​ന്ന​ര​വ​യ​സുകാ​ര​ൻ മു​ഹ​മ്മ​ദി‍​ന്റെ ചി​കി​ത്സ​ക്കാ​യി മലാളികൾ നൽകിയത്​ 46.78 കോടി രൂപ. 7,70,000 പേരാണ്​ ഇത്രയും പണം നൽകിയതെന്ന്​ ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെന്ന അത്യപൂർവ രോഗം ബാധിച്ച ക​ണ്ണൂ​ർ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദി‍​ന്റെ ചികി​ത്സ​ക്കാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​രു​ന്നെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ 18 കോ​ടി രൂ​പക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്‍റെ സഹായം അഭ്യർഥിച്ചത്​.

46,78,72,125.48 രൂപയാണ്​ ആകെ ലഭിച്ചത്​. ഒരുരൂപയാണ്​ ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ തുക. കൂടിയത്​ അഞ്ച്​ ലക്ഷവും. 7.77 ലക്ഷം പേരാണ്​ തുക നിക്ഷേപിച്ചത്​. 42 പേർ​ ഒരുലക്ഷത്തിന്​ മുകളിൽ തുക നൽകിയത്​. ബാക്കി മുഴുവൻ ചെറിയ ചെറിയ​ തുകകളായിരുന്നു. മാ​ട്ടൂ​ൽ സ്വ​ദേ​ശി റ​ഫീ​ഖി‍​െൻറ​യും മ​റി​യു​മ്മ​യു​ടെ​യും മൂ​ത്ത​മ​ക​ൾ അ​ഫ്ര​യെ ച​ക്ര​ക്ക​സേ​ര​യി​ലാ​ക്കി​യ ജ​നി​ത​ക വൈ​ക​ല്യ രോ​ഗം സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദി​നെ​യും ബാ​ധി​ച്ച​പ്പോ​​ഴാ​ണ്​ കു​ടും​ബം കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post