Trending

ആ 16 കോടി എന്ത് ചെയ്യും? ചോദ്യവുമായി ഹൈക്കോടതി

മരിച്ച എസ്എംഎ രോഗിയായ ഇമ്രാന് വേണ്ടി പിരിച്ച പണം ഇനി എന്ത് ചെയ്യുമെന്ന് ഹൈക്കോടതിയുടെ ചോദ്യം.




ഇമ്രാന്റെ ചികിത്സയ്ക്ക് വേണ്ടി പിരിച്ചെടുത്ത 16 കോടി എങ്ങനെ വിനിയോഗിക്കുമെന്നാണ് കോടതി ചോദിച്ചത്. പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ എന്നും കോടതി ആരാഞ്ഞു. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഇമ്രാന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആറു മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇമ്രാന് വേണ്ടി 16 കോടി രൂപയോളം സോഷ്യല്‍മീഡിയ ക്യാമ്പയിനിലൂടെ സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.



T News

working in the field of advertising and printing

Post a Comment

Previous Post Next Post